07:06pm 02 September 2026
NEWS
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധം: എഫ്ഐആറുകള്‍ റദ്ദാക്കിയ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി ഒ ജെ ജനീഷ്.
02/09/2026  04:21 PM IST
ചെറുകര സണ്ണിലൂക്കോസ്
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധം: എഫ്ഐആറുകള്‍ റദ്ദാക്കിയ സുപ്രിം കോടതി വിധി സ്വാഗതാര്‍ഹമെന്ന് മന്ത്രി ഒ ജെ ജനീഷ്

 

നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത  എഫ്.ഐ.ആറുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു വിജയമാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ഭരണകൂടങ്ങളുടെ ജനവിരുദ്ധതയെയും സ്വേച്ഛാധിപത്യ പ്രവണതകളെയും ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ കൊണ്ട് തിരുത്തിക്കാനാകും എന്നതിന്റെ ഏറ്റവും വലിയ സന്ദേശമാണ് ഈ വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്ദര്‍മന്തറിലും രാജ്യത്തിന്റെ വിവിധ തെരുവുകളിലും ഭീഷണികളെയും ലാത്തിചാര്‍ജുകളെയും അതിജീവിച്ച് സമരരംഗത്തിറങ്ങിയ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും പോരാട്ടത്തിനുള്ള അംഗീകാരമാണിത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കാരണം ജീവനൊടുക്കേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം, ജനാധിപത്യപരമായ പ്രതിഷേധാവകാശത്തെ സംരക്ഷിക്കുന്നതുമാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img